വയനാട് കമ്പമലയിൽ മാവോയിസ്റ്റുകളും തണ്ടർ ബോൾട്ട് സേനാംഗങ്ങളും തമ്മിൽ ഏറ്റുമുട്ടൽ

maoist

വയനാട് കമ്പമലയിൽ മാവോയിസ്റ്റുകളും തണ്ടർ ബോൾട്ട് സേനാംഗങ്ങളും തമ്മിൽ ഏറ്റുമുട്ടൽ. പുലർച്ചെ പ്രദേശത്ത് തെരച്ചിൽ നടത്തുന്നതിനിടെയായിരുന്നു ഏറ്റുമുട്ടൽ. 9 റൗണ്ട് വെടിവെപ്പുണ്ടായി.

തെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം നടന്ന ദിവസം മാവോയിസ്റ്റ് സംഘം കമ്പമലയിൽ എത്തുകയും വോട്ടെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് ആഹ്വാന ചെയ്യുകയും ചെയ്തിരുന്നു. തൊട്ടുപിന്നാലെ തണ്ടർ ബോൾട്ട് സംഘം പ്രദേശത്ത് തെരച്ചിൽ നടത്തി കൊണ്ടിരിക്കുകയായിരുന്നു

കഴിഞ്ഞ ദിവസം പ്രദേശത്ത് ഇവരുടെ സാന്നിധ്യമുണ്ടെന്ന് മനസിലാക്കിയതിനെ തുടർന്നാണ് തണ്ടർ ബോൾട്ട് സംഘം ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയുമായി തെരച്ചിൽ ശക്തമാക്കിയത്. ഇതിനിടെയാണ് ഏറ്റുമുട്ടൽ നടന്നത്.
 

Share this story