എൻജിൻ തകരാർ : തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി വഴിയിൽ കുടുങ്ങി

jan shathabdi

എൻജിൻ തകരാറിനെ തുടർന്ന് തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസ് വഴിയിൽ കുടുങ്ങി. വടക്കാഞ്ചേരിക്കും മുള്ളൂർക്കരക്കും ഇടയിലാണ് ട്രെയിൻ പിടിച്ചിട്ടത്. 

മൂന്ന് മണിക്കൂറോളം നേരമാണ് ട്രെയിൻ വഴിയിൽ കുടുങ്ങിയത്. ഇതോടെ യാത്രക്കാരും ദുരിതത്തിലായി. പ്രശ്‌നം പരിഹരിച്ച് വരികയാണെന്ന് അധികൃതർ അറിയിച്ചു

ഇതോടെ കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രെയിനിന്റെ മടക്കയാത്രയും അനിശ്ചിതമായീ നീണ്ടു. ഉച്ചയ്ക്ക് 1.45നാണ് ട്രെയിൻ കോഴിക്കോട് നിന്ന് പുറപ്പെടേണ്ടിയിരുന്നത്.
 

Tags

Share this story