ഇപി-ജാവേദ്കർ കൂടിക്കാഴ്ച: ഗൂഢാലോചനയിൽ മുഖ്യമന്ത്രിക്ക് പ്രധാന പങ്കെന്ന് കെസി വേണുഗോപാൽ

kc

പ്രകാശ് ജാവേദ്കറുമായുള്ള ഇപി ജയരാജന്റെ കൂടിക്കാഴ്ച ഡീലാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവില്ലാതെ കൂടിക്കാഴ്ച നടക്കില്ല. ജാവേദ്കറിനെ കുറിച്ച് ഒരക്ഷരം മുഖ്യമന്ത്രി പറഞ്ഞില്ല. ജയരാജന്റെ കൂട്ടുകെട്ടിനെ കുറിച്ചാണ് വിമർശിച്ചതെന്നും കെ സി വേണുഗോപാൽ പറഞ്ഞു

ഇത് കുറേക്കാലമായി നടക്കുന്ന ഡീലാണ്. സിപിഎം-ബിജെപി അവിഹിത ബന്ധത്തിന് കളമൊരുക്കലാണ് ഈ കൂടിക്കാഴ്ച ജയരാജനിൽ മാത്രം ഈ ബാന്ധവം ഒതുങ്ങില്ല. 

കള്ളി വെളിച്ചത്താകുമ്പോൾ രക്ഷപ്പെടാനുള്ള ശ്രമമാണ് മുഖ്യമന്ത്രിയുടേത്. ഇ പി ജാവേദ്കർ ബന്ധത്തിൽ സിപിഎം മാത്രമല്ല, മുഖ്യമന്ത്രിയും മറുപടി പറയണം. ഗൂഢാലോചനയിൽ മുഖ്യമന്ത്രി പ്രധാന പങ്കുണ്ടെന്നും കെ സി പറഞ്ഞു
 

Share this story