ജനകീയ പ്രതിരോധ ജാഥയിൽ നിന്ന് വിട്ടുനിന്ന് ഇ പി ജയരാജൻ; അസാന്നിധ്യം ചർച്ചയാകുന്നു

ep

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയിൽ നിന്ന് വിട്ടുനിന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. കണ്ണൂർ ജില്ലയിൽ ജാഥക്ക് നൽകിയ സ്വീകരണ പരിപാടികളിൽ ഇപി ജയരാജൻ പങ്കെടുത്തില്ല. ക്ഷണമുണ്ടായിട്ടും ഉദ്ഘാടന പരിപാടിയിലും ഇപി പങ്കെടുത്തിരുന്നില്ല

ജനകീയപ്രതിരോധ ജാഥ ഇന്ന് നാലാം ദിവസത്തിലേക്ക് കടക്കുകയാണ്. കഴിഞ്ഞ മൂന്ന് ദിവസവും ഇ പിയുടെ അസാന്നിധ്യം വലിയ തോതിൽ ചർച്ചയായിട്ടുണ്ട്. പങ്കെടുക്കാത്തതിന് കൃത്യമായ കാരണവും ഇ പി പാർട്ടിക്ക് ഇതുവരെ നൽകിയിട്ടില്ല. 

ജാഥ ഇന്നലെ കണ്ണൂരിലൂടെ കടന്നുപോകുമ്പോൾ ഇ പി കണ്ണൂരിലെ വീട്ടിലുണ്ടായിരുന്നു. തലശ്ശേരിയിലും ധർമടത്തും പേരാവൂരിലുമാണ് ഇന്ന് ജാഥ കണ്ണൂരിലെ പ്രചാരണം നടത്തുന്നത്. ഈ മൂന്ന് മണ്ഡലങ്ങളിലും പ്രചാരണം പൂർത്തിയാക്കി ജാഥ ഉച്ചയ്ക്ക് ശേഷം വയനാട്ടിലേക്ക് പ്രവേശിക്കും.
 

Share this story