പാർട്ടിയോട് അകൽച്ച തുടർന്ന് ഇ പി ജയരാജൻ; സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുക്കില്ല
Sep 25, 2024, 11:50 IST

പാർട്ടി നേതൃത്വവുമായി അകൽച്ച തുടർന്ന് മുതിർന്ന സിപിഎം നേതാവ് ഇപി ജയരാജൻ. ഇന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ഇപി ജയരാജൻ പങ്കെടുക്കുന്നില്ല. വൈകിട്ട് തിരുവനന്തപുരത്ത് നടക്കുന്ന യെച്ചൂരി അനുസ്മരണത്തിലും പങ്കെടുക്കില്ല ഇടത് കൺവീനർ സ്ഥാനത്ത് നിന്ന് മാറിയ ശേഷം പാർട്ടി പരിപാടികളിൽ നിന്നും യോഗങ്ങളിൽ നിന്നും ഇപി വിട്ടുനിൽക്കുന്നത് പതിവാകുകയാണ്. നേരത്തെ കണ്ണൂരിൽ നടന്ന ചടയൻ ഗോവിന്ദൻ അനുസ്മരണത്തിലും ഇപി ജയരാജൻ പങ്കെടുത്തിരുന്നില്ല അതൃപ്തിയല്ലെന്നും ചികിത്സയിലാണെന്നുമാണ് ചടയൻ അനുസ്മരണത്തിൽ നിന്നും ഇപി വിട്ടുനിന്നതിനെ കുറിച്ച് എംവി ജയരാജൻ പ്രതികരിച്ചത്. എന്നാൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ നിന്നും ഇപി വിട്ടുനിൽക്കുകയാണ്.