ഇ പി ജയരാജൻ തൃശ്ശൂരിലേക്ക്; ജനകീയ പ്രതിരോധ ജാഥയിൽ പങ്കെടുക്കും

ep

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയിൽ സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും എൽഡിഎഫ് കൺവീനറുമായ ഇ പി ജയരാജൻ ഇന്ന് പങ്കെടുക്കും. ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് തേക്കിൻകാട് മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനത്തിലാണ് ഇ പി ജയരാജൻ പങ്കെടുക്കുക. ഫെബ്രുവരി 20ന് കാസർകോട് നിന്ന് ആരംഭിച്ച ജാഥയിൽ ഇ പി ഇതുവരെ പങ്കെടുക്കാത്തത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു

ഇന്ന് രാവിലെ 9 മണിക്ക് ജാഥ തൃശ്ശൂരിൽ പ്രവേശിക്കും. 9 മണിക്ക് ചെറുതുരുത്തിയിൽ എത്തുന്ന യാത്രയ്ക്ക് പന്ത്രണ്ടിടത്ത് സ്വീകരണം നൽകും. വൈകുന്നേരം അഞ്ച് മണിക്ക് തേക്കിൻകാട് മൈതാനത്ത് പൊതുസമ്മേളനവുമുണ്ടാകും. പരിപാടിയിൽ പങ്കെടുക്കാനായി ഇപി രാവിലെ തിരുവനന്തപുരത്ത് നിന്നും തൃശ്ശൂരിലേക്ക് തിരിച്ചിട്ടുണ്ട്


 

Share this story