വൈദേകം റിസോർട്ടിലെ ഓഹരികൾ ഇപി ജയരാജന്റെ കുടുംബം ഒഴിവാക്കുന്നു

ep

കണ്ണൂരിലെ വിവാദമായ വൈദേകം റിസോർട്ടിലെ ഓഹരി ഇ പി ജയരാജന്റെ കുടുംബം ഒഴിവാക്കുന്നു. ജയരാജന്റെ ഭാര്യ ഇന്ദിരയും മകൻ ജെയ്‌സണുമാണ് ഓഹരി കൈമാറുന്നത്. ഇന്ദിരക്ക് 81.99 ലക്ഷത്തിന്റെയും ജെയ്‌സണ് 10 ലക്ഷത്തിന്റെയും ഓഹരി പങ്കാളിത്തമുണ്ട്. 

ഇന്ദിരയാണ് വൈദേകം റിസോർട്ടിന്റെ ചെയർപേഴ്‌സൺ. കഴിഞ്ഞ ദിവസം റിസോർട്ടിന് ആദായ നികുതി വകുപ്പ് നോട്ടീസ് നൽകിയിരുന്നു. ടിഡിഎസ് കണക്കുകളും നിക്ഷേപകരുടെ വിവരങ്ങളും ഇന്ന് ഹാജരാക്കാനാണ് നിർദേശം നൽകിയത്. ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ട രേഖകൾ ഇന്ന് തന്നെ നൽകുമെന്ന് റിസോർട്ട് സിഇഒ അറിയിച്ചിരുന്നു.
 

Share this story