ഇ പി ബിജെപിയിലേക്ക് പോകില്ല; അന്തർധാര കോൺഗ്രസും ബിജെപിയും തമ്മിൽ: എംവി ജയരാജൻ

jayarajan

ബിജെപി നേതാവ് പ്രകാശ് ജാവേദ്കറുമായി ഇപി ജയരാജൻ കൂടിക്കാഴ്ച നടത്തിയ സംഭവത്തിൽ പ്രതികരിച്ച് കണ്ണൂരിലെ എൽഡിഎഫ് സ്ഥാനാർഥി എംവി ജയരാജൻ. ഇപി ജയരാജൻ ബിജെപിയിലേക്ക് പോകില്ല. ഇപി ബിജെപിയിലേക്ക് പോകുമെന്നത് പച്ചനുണയാണ്

വിവാദം തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. പാർട്ടി നയം മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ടിജി നന്ദകുമാർ തട്ടിപ്പുകാരനാമ്. അന്തർധാര കോൺഗ്രസും ബിജെപിയും തമ്മിലാണ്. ശോഭാ സുരേന്ദ്രൻ പറഞ്ഞതുകൊണ്ടാണ് കെ സുധാകരൻ പറയുന്നത്. മറ്റാരും പറഞ്ഞിട്ടില്ല

രാഷ്ട്രീയവും വികസനവും പറയാനില്ലാതെയാണ് തെരഞ്ഞെടുപ്പിന്റെ തലേദിവസം ആരോപണം ഉന്നയിച്ചതെന്നും എംവി ജയരാജൻ പറഞ്ഞു. അതേസമയം മറ്റന്നാൾ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിഷയം ചർച്ച യെയ്യും.
 

Share this story