ഇ പോസ് മെഷീൻ സെർവർ തകരാറിലായി; സംസ്ഥാനത്ത് റേഷൻ വിതരണം വീണ്ടും തടസ്സപ്പെട്ടു

Ration

ഇ പോസ് മെഷീൻ സെർവർ തകരാറിലായത് കാരണം സംസ്ഥാനത്ത് റേഷൻ വിതരണം വീണ്ടും തടസ്സപ്പെട്ടു. സിസ്റ്റം തകരാർ പരിഹരിക്കാനുള്ള ശ്രമം ആരംഭിച്ചതായും സാങ്കേതിക തകരാർ അര മണിക്കൂറിൽ പരിഹരിക്കുമെന്നും ഭക്ഷ്യ മന്ത്രി ജി ആർ അനിൽ അറിയിച്ചു. സെർവർ തകരാർ മൂലം കഴിഞ്ഞ മാസം പകുതിയിലേറെ കാർഡുടമകൾക്കാണ് റേഷൻ മുടങ്ങിയത്

പാലക്കാട് താലൂക്കിൽ 167 റേഷൻ കടകളിലും വിതരണം തടസ്സപ്പെട്ടു. കോഴിക്കോടും തൃശ്ശൂരിലും റേഷൻ വിതരണം തടസ്സപ്പെട്ടിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ 1100 കടകളിലാണ് പ്രതിസന്ധിയുണ്ടായത്. എറണാകുളത്തെ 80 ശതമാനം റേഷൻ കടകളിലും വിതരണം തടസ്സപ്പെട്ടു. വയനാട്ടിലും പലയിടങ്ങളിലും ഇ പോസ് മെഷീൻ പ്രവർത്തിക്കുന്നില്ല
 

Share this story