എറണാകുളം കാലടിയിൽ വോട്ട് ചെയ്യാനെത്തിയയാൾ പോളിംഗ് ബൂത്തിൽ കുഴഞ്ഞുവീണ് മരിച്ചു

suicide

കാലടിയിൽ വോട്ട് ചെയ്യാൻ എത്തിയയാൾ കുഴഞ്ഞു വീണു മരിച്ചു. ശ്രീമൂലനഗരം ഹെർബട്ട് ലക്ഷംവീട് കോളനിയിലെ ബാബു ആണ് മരിച്ചത്. ശ്രീമൂലനഗരം അകവൂർ സ്‌കൂളിലാണ് വോട്ട് ചെയ്യാൻ വന്നത്. പോളിങ്ങ് ബൂത്തിൽ വച്ച് ബാബു കുഴഞ്ഞ് വീഴുകയായിരുന്നു. 

ഉടൻ സമീപത്തുളള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അതേസമയം കൊല്ലത്തും വോട്ട് ചെയ്യാനെത്തിയ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു. നീരാവിൽ സ്വദേശി ശശിധരൻ (74) ആണ് മരിച്ചത്. 

നീരാവിൽ എസ്എൻഡിപി സ്‌കൂളിലെ ബൂത്തിലാണ് സംഭവം. ബൂത്തിൽ കുഴഞ്ഞുവീണ വയോധികനെ മതിലിൽ മാതാ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Tags

Share this story