എറണാകുളത്ത് അമ്മ നവജാത ശിശുവിനെ പാറമടയിൽ കെട്ടിത്താഴ്ത്തി
Jun 3, 2021, 12:48 IST
എറണാകുളത്ത് നവജാത ശിശുവിനെ അമ്മ പാറമടയിൽ കെട്ടിത്താഴ്ത്തി. തിരുവാണിയൂർ പഴുക്കാമറ്റത്താണ് സംഭവം. നാൽപതുകാരിയായ സ്ത്രീയാണ് കുട്ടിയെ പാറമടയിൽ കെട്ടിത്താഴ്ത്തിയത്.
രക്തസ്രാവത്തെ തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഡോക്ടർമാർ ചോദ്യം ചെയ്തപ്പോഴാണ് താൻ പ്രസവിച്ചെന്നും കുട്ടിയെ വീടിനടുത്തുള്ള പാറമടയിൽ താഴ്ത്തിയെന്നും ഇവർ പറഞ്ഞത്. തുടർന്ന് ഡോക്ടർമാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു
പോലീസ് പാറമടയിൽ പരിശോധന നടത്തുകയാണ്. സ്കൂബ ഡൈവിംഗ് വിദഗ്ധരുടെ സഹായവും പോലീസ് തേടിയിട്ടുണ്ട്. പ്രസവിച്ച യുവതിക്ക് നാല് മക്കളുണ്ട്. മക്കളിൽ മൂത്തയാൾക്ക് 24 വയസ്സുണ്ട്. ഇവർ ഗർഭിണിയായിരുന്ന വിവരം മറ്റാർക്കും അറിയില്ലായിരുന്നു. യുവതിയുടെ ഭർത്താവും പോലീസ് കസ്റ്റഡിയിലാണ്.