എറണാകുളം-ബംഗളൂരു വന്ദേഭാരത് അടുത്താഴ്ച മുതൽ; കേരളത്തിൽ എറണാകുളമടക്കം 3 സ്റ്റോപ്പുകൾ

vande

എറണാകുളം-ബംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് അടുത്താഴ്ച മുതൽ ഓടിത്തുടങ്ങും. പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായി ഉദ്ഘാടനം ചെയ്യുമെന്നാണ് അറിയുന്നത്. ബുധനാഴ്ച ഒഴികെയുള്ള മറ്റ് ദിവസങ്ങളിൽ വന്ദേഭാരത് സർവീസ് നടത്തും. 

രാവിലെ 5.10ന് കെഎസ്ആർ ബംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 1.50ന് എറണാകുളത്ത് എത്തും. തിരിച്ച് 2.20ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് രാത്രി 11 മണിയോടെ ബംഗളൂരുവിൽ എത്തും. 

കേരളത്തിൽ എറണാകുളം, തൃശ്ശൂർ, പാലക്കാട് എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകൾ ഉള്ളത്. കൂടാതെ കോയമ്പത്തൂർ, ഈറോഡ്, തിരുപ്പൂർ, സേലം, കൃഷ്ണരാജപുരം എന്നിവിടങ്ങളിലും ട്രെയിനിന് സ്റ്റോപ്പുണ്ടാകും


 

Tags

Share this story