സമരം കാണാൻ വന്നാലും റോഡിൽ കസേരയിട്ട് ഇരിക്കും; ഗവർണറെ പരിഹസിച്ച് മുഖ്യന്ത്രി

pinarayi governor

കേന്ദ്രസർക്കാരിനെതിരെ ഡൽഹിയിൽ നടത്തുന്ന സമരത്തിനിടെയും ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോൾ ഡൽഹിയിലുള്ള ഗവർണർ കേരളം നടത്തുന്ന സമരം കാണാൻ വന്നാലും റോഡിൽ കസേര ഇട്ട് ഇരിക്കുകയുള്ളൂവെന്ന് മുഖ്യമന്ത്രി പരിഹസിച്ചു

സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രി പരിഹാസം. കേരളാ ഗവർണർക്ക് കേരളത്തിൽ ചെലവഴിക്കാൻ സമയമില്ല. മിക്കപ്പോഴും അദ്ദേഹം പുറത്താണ്. ഇനിയിപ്പോൾ കേരളത്തിൽ വന്നാലും നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗം പൂർണമായി വായിക്കാൻ പോലും സമയമില്ല. 

ഇന്നും അദ്ദേഹം ഡൽഹിയിലുണ്ട്. കേരളത്തിന്റെ സമരം കാണാൻ വന്നതാണോയെന്ന് ചിലർ ചോദിച്ചു. ഇനി വന്നാലും അദ്ദേഹം റോഡിൽ കസേരയിട്ട് ഇരിക്കുകയേയുള്ളു എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം
 

Share this story