സംഘടനാ ചർച്ചകൾ പോലും ചർച്ചയാക്കി; ഇപി ജയരാജന്റെ ആത്മകഥക്കെതിരെ സിപിഎമ്മിൽ അതൃപ്തി
Nov 4, 2025, 09:46 IST
                                            
                                                ഇ പി ജയരാജന്റെ ആത്മകഥയായ ഇതാണെന്റെ ജീവിതം പ്രസിദ്ധീകരിച്ചതിന് പിന്നാലെ പാർട്ടിയിൽ അതൃപ്തി പുകയുന്നു. പാർട്ടി മൂടിവെച്ച വിവാദങ്ങൾ ആത്മകഥയിലൂടെ പരസ്യമാക്കിയതിലാണ് ഇപിക്കെതിരെ പാർട്ടിയിൽ അതൃപ്തിയുള്ളത്. സംഘടനയിൽ പി ജയരാജൻ ഇപിക്കെതിരെ നടത്തിയ വിമർശനങ്ങളടക്കം തുറന്നെഴുതിയതിലാണ് അതൃ്പ്തി
ഇന്നലെ നടന്ന പുസ്തക പ്രകാശന ചടങ്ങിൽ പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനോ പി ജയരാജനോ പങ്കെടുത്തിരുന്നില്ല. പാർട്ടിയിലെ സംഘടനാപരമായ ചർച്ചകളൊന്നും നേതാക്കൾ പൊതുവെ പുറത്തുവിടാറില്ല. ഇതൊക്കെ മാധ്യമങ്ങളിൽ വന്നാലും വാർത്തകൾ മാത്രമാണെന്ന് പറഞ്ഞ് തള്ളുകയാണ് പതിവ്
കണ്ണൂർ മൊറാഴയിലെ വൈദേകം ആയുർവേദ റിസോർട്ട് വിവാദത്തിലാണ് ഇപി പുസ്തകത്തിലൂടെ അമർഷം പ്രകടിപ്പിച്ചിരിക്കുന്നത്. വിഷയം പി ജയാരജൻ സംസ്ഥാനസമിതിയിൽ ഉന്നയിച്ചതടക്കം പുസ്‌കതത്തിൽ പരാമർശിക്കുന്നുണ്ട്.
  
