ഇന്നും പവന് 3000ലധികം രൂപയുടെ വർധനവ്; കത്തിക്കയറി സ്വർണവില
Jan 21, 2026, 10:44 IST
സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു. ഇന്നും പവന് മൂവായിരത്തിലധികം രൂപയുടെ വർധനവുണ്ടായി. പവന് 3680 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവന്റെ വില 1,13,520 രൂപയിലെത്തി. ഗ്രാമിന് 460 രൂപ ഉയർന്ന് 14,190 രൂപയായി
ഇന്നലെ മൂന്ന് തവണയായി 3160 രൂപയാണ് പവന് വർധിച്ചത്. എങ്കിലും വൈകുന്നേരത്തോടെ വിലയിൽ ചെറിയ ഇടിവ് സംഭവിച്ചിരുന്നു. എന്നാൽ ഇന്ന് വീണ്ടും ഒറ്റയടിക്ക് 3650 രൂപ ഉയരുകയായിരുന്നു. രാജ്യാന്തരവിപണിയിൽ സ്വർണം ഔൺസിന് 4800 ഡോളറിന് മുകളിലെത്തി
ഗ്രീൻലാൻഡ് പിടിച്ചെടുക്കുമെന്ന ട്രംപിന്റെ പ്രസ്താവനയും ഇതേ തുടർന്നുള്ള ആശങ്കകളുമാണ് സ്വർണവില കുത്തനെ ഉയരാൻ കാരണമായത്. 18 കാരറ്റ് സ്വർണവിലയും കുതിച്ചുയർന്നിട്ടുണ്ട്. ഗ്രാമിന് 377 രൂപ വർധിച്ച് 11,611 രൂപയായി
