ഒടുവിൽ അതും സംഭവിച്ചു; സ്വർണവില ചരിത്രത്തിലാദ്യമായി ഒരു ലക്ഷം രൂപ കടന്നു

gold

സംസ്ഥാനത്ത് സ്വർണവിലയിൽ സർവകാല റെക്കോർഡ്. ചരിത്രത്തിലാദ്യമായി പവന്റെ വില ഒരു ലക്ഷം കടന്നു. പവന് ഇന്ന് 1760 രൂപയാണ് ഒറ്റയടിക്ക് വർധിച്ചത്. ഇതോടെ പവന്റെ വില 1,01,600 രൂപയായി(ഒരു ലക്ഷത്തി ആയിരത്തി അറുന്നൂറ്). 

ഗ്രാമിന് ഇന്ന് ഒറ്റയടിക്ക് 220 രൂപയാണ് വർധിച്ചത്. ഇതോടെ ഗ്രാമിന്റെ വില 12,700 രൂപയിലെത്തി. 2025ൽ മാത്രം പവന് 44,800 രൂപയുടെ വർധനവാണുണ്ടായത്. ഇന്നലെ രണ്ട് തവണയായി പവന്റെ വിലയിൽ 1440 രൂപ വർധിച്ചിരുന്നു.

ഈ മാസം തുടക്കത്തിൽ 95,680 രൂപയായിരുന്നു പവന്റെ വില. ഡിസംബർ 9ന് 94,920 രൂപയിലേക്ക് താഴ്‌ന്നെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ കുതിച്ചുയരുകയായിരുന്നു. 18 കാരറ്റ് സ്വർണം ഗ്രാമിന് 180 രൂപ വർധിച്ച് 10,391 രൂപയിലെത്തി
 

Tags

Share this story