കോൺഗ്രസിൽ നിന്ന് ഓരോ ആളുകളെ മാത്രം; സിപിഎമ്മിനെ മൊത്തത്തിൽ കച്ചവടം ചെയ്യുന്നു: എംഎം ഹസൻ

ബിജെപി കോൺഗ്രസിൽ നിന്നും ഓരോ ആളുകളെ അടർത്തിയെടുക്കുകയാണെന്ന് എംഎം ഹസൻ. എന്നാൽ ബിജെപി സിപിഎമ്മിനെ മൊത്തത്തിൽ കച്ചവടം ചെയ്യുകയാണ്. കേരളത്തിൽ സിപിഎമ്മും ബിജെപിയും തമ്മിൽ അന്തർധാരയാണെന്നും എംഎം ഹസൻ പറഞ്ഞു

ബിജെപിയുമായി സിപിഎം ഒരു പാലം ഇട്ടിരിക്കുന്നു. അന്തർധാരയുള്ളതു കൊണ്ടാണ് മുഖ്യമന്ത്രിക്ക് പുറത്തിറങ്ങി നടക്കാനാകുന്നത്. മുഖ്യമന്ത്രി പിണറായി മുസ്ലീങ്ങൾക്ക് വേണ്ടി കണ്ണീരൊഴുക്കുന്നത് വോട്ട് ബാങ്ക് ലക്ഷ്യം വെച്ചാണ്. തൃശ്ശൂരിലെ സിപിഎം നേതാക്കളെയെല്ലാം കേന്ദ്ര ഏജൻസികൾ പേടിപ്പിച്ച് നിർത്തിയിരിക്കുകയാണ്

എസ് ഡി പി ഐ പിന്തുണയെ കുറിച്ച് അറിയില്ല. പിന്തുണ സ്വീകരിക്കുന്നതിൽ പാർട്ടി ആലോചിച്ച് തീരുമാനമെടുക്കും. വർഗീയ പാർട്ടി, അല്ലാത്ത പാർട്ടി എന്ന് ആരെക്കുറിച്ചും അഭിപ്രായമില്ല. എല്ലാവരുടെയും വോട്ടിന് തുല്യമൂല്യമാണ്.
 

Share this story