ശശീന്ദ്രൻ വധക്കേസിൽ തെളിവെടുപ്പ് ഇന്ന്; അച്ഛന്റെ കൊലപാതകത്തിലേക്ക് നീണ്ടത് 15 വർഷത്തെ പക

avanur

അവണൂർ ശശീന്ദ്രൻ കൊലപാതക കേസിൽ ഇന്ന് തെളിവെടുപ്പ്. മകൻ മയൂർനാഥിനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും. ഇന്നലെ ശശീന്ദ്രന്റെ സംസ്‌കാരത്തിന് ശേഷം മെഡിക്കൽ കോളജ് പോലീസ് സ്‌റ്റേഷനിലെത്തിച്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് ആയുർവേദ ഡോക്ടർ കൂടിയായ മയൂർനാഥ് കുറ്റം സമ്മതിച്ചത്

15 വർഷം മുമ്പ് മയൂർനാഥിന്റെ അമ്മ ബിന്ദു തീ കൊളുത്തി ആത്മഹത്യ ചെയ്തിരുന്നു. ഇതിന് കാരണം അച്ഛനാണെന്നാണ് മയൂർനാഥ് കരുതിയിരുന്നത്. ബിന്ദു മരിച്ച് ഒരു വർഷത്തിനുള്ളിൽ തന്നെ ശശീന്ദ്രൻ രണ്ടാം വിവാഹം ചെയ്തതും പക വർധിപ്പിച്ചു. 

ഓൺലൈൻ വഴി വിഷക്കൂട്ടുകൾ വാങ്ങി സ്വന്തമായാണ് ഇയാൾ വിഷമുണ്ടാക്കിയത്. കടലക്കറിയിൽ കലർത്തി അച്ഛനെ മാത്രം കൊല്ലുക എന്നതായിരുന്നു ലക്ഷ്യം. എന്നാൽ രണ്ടാനമ്മ ഗീതയും ശശീന്ദ്രന്റെ അമ്മ കമലാക്ഷിയും തോട്ടത്തിൽ ജോലിക്കെത്തിയ ജോലിക്കാരും ഈ കടലക്കറി കഴിച്ചതാണ് പദ്ധതികളാകെ തകിടം മറിച്ചത്. എടിഎമ്മിൽ പണം എടുക്കാൻ പോകുന്നതിനിടെയാണ് ശശീന്ദ്രൻ രക്തം ഛർദിച്ച് കുഴഞ്ഞുവീണതും പിന്നാലെ മരിച്ചതും. ഗീതയടക്കമുള്ള മറ്റ് നാല് പേർ ചികിത്സയിലാണ്.
 

Share this story