കായംകുളത്ത് വീട്ടിൽ സൂക്ഷിച്ചിരുന്ന 2135 ലിറ്റർ സ്പിരിറ്റുമായി ഒരാൾ എക്‌സൈസ് പിടിയിൽ

spirit
കായംകുളത്ത് വൻ സ്പിരിറ്റ് വേട്ട. വീട്ടിൽ സൂക്ഷിച്ചിരുന്ന 2135 ലിറ്റർ സ്പിരിറ്റ് എക്‌സൈസ് പിടികൂടി. പത്തിയൂർക്കാലയിൽ നിന്നാണ് 61 കന്നാസുകളിലായി സൂക്ഷിച്ചിരുന്ന സ്പിരിറ്റ് പിടികൂടിയത്. സംഭവത്തിൽ പത്തിയൂർക്കാല മുറിയിൽ സജി ഭവനത്തിൽ സജീവനെ അറസ്റ്റ് ചെയ്തു. ഇയാളുടെ പങ്കാളിയും സുഹൃത്തുമായ സ്റ്റീഫൻ വർഗീസ് ഓടി രക്ഷപ്പെട്ടു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് റെയ്ഡ് നടത്തിയത്. സ്റ്റീഫനായി അന്വേഷണം തുടരുകയാണ്.
 

Share this story