കണ്ണൂരിൽ എംഡിഎംഎയുമായി രണ്ട് യുവ ഡോക്ടർമാർ എക്സൈസ് പിടിയിൽ

അറസ്

കണ്ണൂർ: മട്ടന്നൂരിൽ മയക്കുമരുന്നുമായി രണ്ട് യുവ ഡോക്ടർമാരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മലപ്പുറം പുതുപ്പൊന്നാനി സ്വദേശി ഡോ. എച്ച്. എ. ഇർഷാദ് (33), തലശ്ശേരി വടക്കുമ്പാട് കൂളി ബസാർ സ്വദേശി ഡോ. സി. പി. സിദ്ധാർത്ഥ് (31) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 2.8 ഗ്രാം എംഡിഎംഎ എക്സൈസ് സംഘം പിടിച്ചെടുത്തു.

​ഇവരിൽ ഒരാൾ കണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളജ് ഡോക്ടറും മറ്റൊരാൾ ബെംഗളൂരുവിലെ മെഡിക്കൽ കോളജിൽ പിജി വിദ്യാർത്ഥിയുമാണ്.

​എക്സൈസ് കമ്മീഷണർ സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇരിട്ടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ മട്ടന്നൂരിലെ ബാർ ഹോട്ടൽ മുറിയിലും ഇവർ സഞ്ചരിച്ചിരുന്ന ആഡംബര ജീപ്പിലും നടത്തിയ മിന്നൽ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെടുത്തത്. സ്വന്തം ഉപയോഗത്തിനായി ബെംഗളൂരുവിൽ നിന്നാണ് എംഡിഎംഎ എത്തിച്ചതെന്ന് പ്രതികൾ ചോദ്യം ചെയ്യലിൽ മൊഴി നൽകി.

​പ്രതികൾ സഞ്ചരിച്ച വാഹനവും എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ തുടർനടപടികൾക്കായി വടകര നാർക്കോട്ടിക് സ്പെഷ്യൽ കോടതിയിലേക്ക് മാറ്റി. 

Tags

Share this story