മദ്യവില കൂടും: ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന് എക്‌സൈസ് തീരുവ 10 രൂപ കൂട്ടി

BAR

സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിക്കുന്നവരുടെ തീരുവ കൂട്ടിയതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. നിയമസഭയിൽ സംസ്ഥാന ബജറ്റ് അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. യൂണിറ്റിന് 15 പൈസയായാണ് വർധിപ്പിച്ചത്. നേരത്തെ യൂണിറ്റിന് 1.2 പൈസയായിരുന്നു. ഇതാണിപ്പോൾ യൂണിറ്റിന് 15 പൈസയായി വർധിപ്പിച്ചത്. ഇതിലൂടെ 24 കോടിയുടെ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നത്

മദ്യവില വർധിക്കും. ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന് എക്‌സൈസ് തീരുവ ലിറ്ററിന് 10 രൂപ കൂട്ടി. ഗൽവനേജ് ഫീസ് ഇനത്തിൽ 200 കോടി സമാഹരിക്കും. ഉപയോഗ ശൂന്യമായ വാഹനങ്ങളും വസ്തുക്കളും നീക്കം ചെയ്യുന്നതിലൂടെ വിവിധ സർക്കാർ വകുപ്പുകളിൽ നിന്നായി 200 കോടിയുടെ സമാഹരണം. 

വനിതാ വികസന കോർപറേഷന് 17.6 കോടി രൂപ അനുവദിച്ചു. വിജിലൻസിന് 5 കോടി. പോലീസിലെ ആധുനീകരണത്തിന് തുക വകയിരുത്തി. ജയിൽ വകുപ്പിന് 14.5 കോടി അനുവദിച്ചു.
 

Share this story