എക്‌സാലോജിക് ചെലവ് പെരുപ്പിച്ച് ലാഭം മറച്ചുവെച്ചു; വീണയുടെ കമ്പനിക്കെതിരെ മാത്യു കുഴൽനാടൻ

mathew

മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ കമ്പി എക്‌സാലോജികിനെതിരെ വീണ്ടും ആരോപണവുമായി കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടൻ. രജിസ്ട്രാർ ഓഫ് കമ്പനീസ് നടത്തുന്ന അന്വേഷണവുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിലപാട് അറിയണമെന്നും മന്ത്രി റിയാസ് ഇപ്പോഴും ഇതിലൊന്നും അസ്വാഭാവികത ഇല്ലെന്ന് വാദിക്കുകയാണോയെന്നും കുഴൽനാടൻ ചോദിച്ചു

സിഎംആർഎൽ ചെലവുകൾ പെരുപ്പിച്ച് ലാഭം മറയ്ക്കുകയായിരുന്നു. ഇത് തന്നെയാണ് എക്‌സാലോജികും ചെയ്തത്. സിഎംആർഎല്ലിൽ 14 ശതമാനം ഓഹരി കെഎസ്‌ഐഡിസിക്കാണ്. ലാഭവത്തിന്റെ വിഹിതവും വ്യവസായ വികസന കോർപറേഷന് അവകാശപ്പെട്ടതാണ്. എന്നാൽ സിഎംആർഎൽ കോടിക്കണക്കിന് രൂപയുടെ ഇടപാടുകൾ മറച്ചുവെച്ച് പണം വഴിമാറ്റി കീശയിലാക്കി. ഇതിന് എസ്‌ഐഡിസി കൂട്ടുനിന്നു. കെഎസ്‌ഐഡിസിയുടെ നിലപാട് എന്താണെന്ന് മന്ത്രി പി രാജീവ് വ്യക്തമാക്കണമെന്നും കുഴൽനാടൻ ആവശ്യപ്പെട്ടു


 

Share this story