താമരശ്ശേരിയിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയ കേസ്; നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

Police

താമരശ്ശേരിയിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നാല് പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിൽ പോലീസ് കസ്റ്റഡിയിലെടുത്ത കാസർകോട് സ്വദേശികളുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. മുഹമ്മദ് നൗഷാദ്, ഇസ്മായിൽ ആസിഫ്, അബ്ദുറഹ്മാൻ, ഹുസൈൻ എന്നിവരാണ് അറസ്റ്റിലായത്. 

മുഹമ്മദ് ഷാഫിയെ തട്ടിക്കൊണ്ടുപോകുന്നതിന്റെ രണ്ടാഴ്ച മുമ്പ് പരപ്പൻപൊയിലിൽ നിരീക്ഷണത്തിന് എത്തിയ സംഘം സഞ്ചരിച്ച കാർ വാടകക്ക് നൽകിയത് ഹുസൈനാണ്. മറ്റ് മൂന്ന് പേർ കാറിൽ എത്തിവരാണ്. അതേസമയം ഷാഫിയെ തട്ടിക്കൊണ്ടുപോയി 11 ദിവസമായിട്ടും അക്രമി സംഘത്തെ കുറിച്ച് കൃത്യമായ ഒരു സൂചനയും പോലീസിന് ലഭിച്ചിട്ടില്ല.
 

Share this story