താമരശ്ശേരിയിൽ നിന്നും തട്ടിക്കൊണ്ടുപോയ പ്രവാസി മുഹമ്മദ് ഷാഫിയെ കർണാടകയിൽ കണ്ടെത്തി
Apr 17, 2023, 15:22 IST

താമരശ്ശേരിയിൽ നിന്നും തട്ടിക്കൊണ്ടുപോയ പ്രവാസി മുഹമ്മദ് ഷാഫിയെ കണ്ടെത്തി. കർണാടകയിൽ നിന്നാണ് ഇയാളെ കണ്ടെത്തിയത്. ഷാഫിയെ രാത്രിയോടെ താമരശ്ശേരിയിൽ എത്തിക്കും. പ്രത്യേക അന്വേഷണസംഘമാണ് ഷാഫിയെ കർണാടകയിൽ വെച്ച് കണ്ടെത്തിയത്. ഏപ്രിൽ 7നാണ് ഷാഫിയെ വീട്ടിൽ നിന്നും കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയത്.
ഷാഫിയെ തട്ടിക്കൊണ്ടുപോയ കേസിൽ നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. മുഹമ്മദ് നൗഷാദ്, ഇസ്മായിൽ ആസിഫ്, അബ്ദുറഹ്മാൻ, ഹുസൈൻ എന്നിവരാണ് അറസ്റ്റിലായത്. ഇവർ കാസർകോട് സ്വദേശികളാണ്.