തൃപ്പുണിത്തുറയിലെ പടക്ക സംഭരണശാലയിലെ സ്‌ഫോടനം; ഒരു മരണം; 16 പേർക്ക് പരുക്ക്

padakkam

തൃപ്പുണിത്തുറയിൽ പടക്ക സംഭരണശാലയിലുണ്ടായ വൻ സ്‌ഫോടനത്തിൽ ഒരാൾ മരിച്ചു. ഗുരുതരമായി പരുക്കേറ്റ വിഷ്ണു എന്നയാളാണ് മരിച്ചത്. സ്ത്രീകളും കുട്ടികളുമടക്കം 16 പേർക്ക് പരുക്കേറ്റിട്ടുണ്ട്

ഗുരുതരമായി പരുക്കേറ്റവരിൽ നാല് പേരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവരെ തൃപ്പുണിത്തുറ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പടക്ക സംഭരണശാലയിലേക്ക് എത്തിച്ച വൻ പടക്ക ശേഖരമാണ് പൊട്ടിത്തെറിച്ചത്

പാലക്കാട് നിന്നെത്തിച്ച പടക്കങ്ങൾ വാഹനത്തിൽ നിന്നിറക്കുമ്പോൾ പൊട്ടിത്തെറിക്കുകയായിരുന്നു. തെക്കുംഭാഗത്തെ പടക്കക്കടയിലാണ് തീപിടിത്തമുണ്ടായത്. പുതിയകാവ് ക്ഷേത്രോത്സവത്തിന് എത്തിച്ച പടക്കങ്ങളാണ് പൊട്ടിത്തെറിച്ചത്.
 

Share this story