തൃപ്പുണിത്തുറയിൽ പടക്ക സംഭരണശാലയിൽ പൊട്ടിത്തെറി; ഏഴ് പേർക്ക് പരുക്ക്, രണ്ട് പേരുടെ നില ഗുരുതരം

padakkam

തൃപ്പൂണിത്തുറയിൽ പടക്ക സംഭരണശാലയിലേക്ക് എത്തിച്ച പടക്കശേഖരം പൊട്ടിത്തെറിച്ച് അപകടം. പാലക്കാട് നിന്നും ഉത്സവത്തിനെത്തിച്ച പടക്കങ്ങളാണ് വാഹനത്തിൽ നിന്നിറക്കുമ്പോൾ പൊട്ടിത്തെറിച്ചത്. 

തീപിടിത്തത്തിൽ ഒരു സ്ത്രീയടക്കം ഏഴ് പേർക്ക് പരുക്കേറ്റു. തെക്കുംഭാഗത്തെ പടക്കക്കടയിലാണ് തീപിടിത്തമുണ്ടായത്. പുതിയകാവ് ക്ഷേത്രോത്സവത്തിനായി കൊണ്ടുവന്ന പടക്കങ്ങളാണ് പൊട്ടിത്തെറിച്ചത്. 

പരുക്കേറ്റവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. സമീപത്തെ 45 വീടുകൾക്കും കേടുപാടുകളുണ്ടായി. ഒരു കിലോമീറ്റർ അകലെ വരെ പൊട്ടിത്തെറിയുടെ പ്രകമ്പനമുണ്ടായി.
 

Share this story