കാസർകോട് പ്ലൈവുഡ് ഫാക്ടറിയിൽ സ്‌ഫോടനം; ഒരു തൊഴിലാളി മരിച്ചു, രണ്ട് പേരുടെ പരുക്ക് ഗുരുതരം

fire

കാസർകോട് അനന്തപുരത്ത് പ്ലൈവുഡ് കമ്പനിയിലുണ്ടായ പൊട്ടിത്തെറിയിൽ ഒരു മരണം. ബോയിലർ പൊട്ടിത്തെറിച്ച് ഇതര സംസ്ഥാന തൊഴിലാളിയായ നജിറുൽ അലിയാണ്(20) മരിച്ചത്. നിരവധി പേർക്ക് പരുക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. ഉഗ്രശബ്ദത്തോടെയാണ് സ്‌ഫോടനമുണ്ടായതെന്ന് നാട്ടുകാർ പറയുന്നു

ആദ്യം നാട്ടുകാരാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. പിന്നാലെ ഫയർ യൂണിറ്റുകൾ സ്ഥലത്തേക്ക് എത്തുകയായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം. പരുക്കേറ്റവരെ മംഗലാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്‌ഫോടനത്തെ തുടർന്ന് സമീപത്തെ വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു

പൊട്ടിത്തെറിച്ച ബോയിലറിന്റെ ഭാഗങ്ങൾ രണ്ട് കിലോമീറ്റർ അപ്പുറം വരെ തെറിച്ചു. ഒമ്പത് പേരാണ് അപകടത്തിൽപ്പെട്ടത്. ആറ് പേർ മംഗലാപുരത്തെ ആശുപത്രിയിലും രണ്ട് പേർ കുമ്പളയിലും ചികിത്സയിലാണ്.
 

Tags

Share this story