കണ്ണൂർ ഇരിട്ടിയിൽ വീടിനുള്ളിൽ സ്‌ഫോടനം; ദമ്പതികൾക്ക് പരുക്ക്
Mon, 13 Mar 2023

കണ്ണൂർ ഇരിട്ടി കാക്കയങ്ങാട് വീടിനുള്ളിൽ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് ദമ്പതികൾക്ക് പരുക്ക്. ആയിച്ചോത്ത് സ്വദേശി എം കെ സന്തോഷ്(35), ഭാര്യ ലസിത(30) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മുഴക്കുന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. വീടിന്റെ പുറകുവശത്ത് നിന്നാണ് സ്‌ഫോടനമുണ്ടായത് എന്നാണ് നിഗമനം.