മന്ത്രി വീണ ജോർജിനെതിരെ പ്രതിഷേധിച്ച ബിതുൽ ബാലന്റെ വീടിന് നേർക്ക് സ്‌ഫോടക വസ്തു എറിഞ്ഞു

bithul

മന്ത്രി വീണ ജോർജിനെതിരെ പ്രതിഷേധിച്ച കെ എസ് യു നേതാവിന്റെ വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു. കെ എസ് യു ജില്ലാ സെക്രട്ടറി ബിതുൽ ബാലന്റെ കോഴിക്കോട് തിരുവള്ളൂരിലെ വീടിന് നേർക്കാണ് ആക്രമണം. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് സംഭവം. 

ആരോഗ്യമന്ത്രിക്ക് പ്രതിഷേധത്തിനിടെ പരുക്ക് പറ്റിയ സംഭവത്തിൽ അറസ്റ്റിലായ ബിതുൽ ബാലൻ റിമാൻഡിലാണ്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന കയ്യേറ്റ ശ്രമത്തിൽ ബിതുൽ ബാലനും പങ്കെടുത്തിരുന്നു. പിന്നാലെ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ഇയാൾക്കെതിരെ ഭീഷണികൾ ഉയർന്നിരുന്നു

അതേസമയം ആരോഗ്യമന്ത്രി വീണ ജോർജ് പരിയാരം മെഡിക്കൽ കോളേജ് വിട്ടു. മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കാനാണ് തീരുമാനം. നാല് മണിയോടെ മന്ത്രിയും സംഘവും റോഡ് മാർഗം തിരുവനന്തപുരത്തേക്ക് തിരിച്ചു.
 

Tags

Share this story