നിയമസഭയിലെ അസാധാരണ സംഭവങ്ങൾ; മുഖ്യമന്ത്രിയും സ്പീക്കറും കൂടിക്കാഴ്ച നടത്തി

shamseer

നിയമസഭയിലെ അസാധാരണ സംഭവങ്ങൾക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ എഎൻ ഷംസീറും കൂടിക്കാഴ്ച നടത്തി. സ്പീക്കറുടെ ചേംബറിലാണ് കൂടിക്കാഴ്ച നടന്നത്. സ്പീക്കറുടെ ഓഫീസിന് മുന്നിലുണ്ടായ സംഘർഷത്തിന് പിന്നാലെയാണ് മുഖ്യമന്ത്രി കൂടിക്കാഴ്ചക്ക് എത്തിയത്

പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ സ്പീക്കർ കവരുകയാണെന്ന് ആരോപിച്ചാണ് സ്പീക്കറുടെ ഓഫീസിന് മുന്നിൽ യുഡിഎഫ് എംഎൽഎമാർ പ്രതിഷേധിച്ചത്. വാച്ച് ആൻഡ് വാർഡ് ഇവരെ നീക്കാനെത്തിയതോടെ സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. കയ്യാങ്കളിയിൽ നാല് യുഡിഎഫ് എംഎൽഎമാർക്ക് പരുക്കേറ്റുവെന്ന് പ്രതിപക്ഷം പറയുന്നു. സനീഷ്‌കുമാർ എംഎൽഎ ബോധം കെട്ടു വീഴുകയും ചെയ്തിരുന്നു.
 

Share this story