ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദം: സംസ്ഥാനത്ത് ഇന്നും നാളെയും മഴയ്ക്ക് സാധ്യത
Jan 31, 2023, 08:29 IST

ബംഗാൾ ഉൾക്കടലിലെ തീവ്രന്യൂനമർദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങലിൽ ഇന്നും നാളെയും കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്. തെക്കൻ, മധ്യ കേരളത്തിലെ കിഴക്കൻ മേഖലകളിലാകും കൂടുതൽ മഴ ലഭിക്കുക.
നിലവിൽ തിരുവനന്തപുരത്തിന് സമാന്തരമായി കിഴക്ക് ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന തീവ്രന്യൂനമർദം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് നാളെയോടെ ശ്രീലങ്കയിൽ പ്രവേശിച്ചേക്കും.