എല്ലാവർക്കും നേത്രാരോഗ്യം: നേർക്കാഴ്ച പദ്ധതിക്കായി 50 കോടി രൂപ

eye

എല്ലാവർക്കും നേത്രാരോഗ്യം എന്ന ലക്ഷ്യത്തോടെ ആരംഭിച്ച നേർക്കാഴ്ച പദ്ധതിക്ക് ബജറ്റിൽ 50 കോടി രൂപ വകയിരുത്തി. ഈ പദ്ധതിയിലൂടെ സൗജന്യ നേത്ര പരിശോധന ഉറപ്പാക്കും. ഒപ്പം പാവപ്പെട്ടവർക്ക് സൗജന്യമായി കണ്ണടകൾ നൽകുമെന്നും ധനമന്ത്രി അറിയിച്ചു. ഒരു വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കുമെന്നും ബജറ്റ് അവതരണത്തിനിടെ മന്ത്രി പറഞ്ഞു

വിനോദ സഞ്ചാര മേഖലക്ക് സംസ്ഥാന ബജറ്റിൽ 362.15 കോടി രൂപ അനുവദിച്ചു. തൃശ്ശൂർ പൂരം ഉത്സവങ്ങൾക്കായി 8 കോടി സംസ്ഥാന ബജറ്റിൽ വകയിരുത്തി. പൂരം ഉൾപ്പെടെ പൈതൃക ഉത്സവങ്ങൾക്കും പ്രാദേശിക സാംസ്‌കാരിക പദ്ധതികൾക്കുമാണ് എട്ട് കോടി. 

2024 കേരളാ ട്രാവൽ മാർട്ട് സംഘടിപ്പിക്കുന്നതിന് ഏഴ് കോടിയും ബിനാലെക്ക് രണ്ട് കോടിയും വകയിരുത്തി. അന്തർ ദേശീയ ടൂറിസം പ്രചാരണത്തിന് 81 കോടി രൂപ അനുവദിച്ചു. കാപ്പാട് ചരിത്ര മ്യൂസിയം സ്ഥാപിക്കും. കാരാവൻ ടൂറിസത്തിന് മൂന്ന് കോടിയും ടൂറിസം കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 1355.65 കോടിയും വകയിരുത്തി
 

Share this story