ഈഴവർക്ക് സർക്കാരിൽ നിന്ന് നീതി കിട്ടുന്നില്ല; അതിന്റെ തിരിച്ചടിയാണ് തെരഞ്ഞെടുപ്പിൽ കിട്ടിയത്

vellappally natesan

ലോക്‌സഭ തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഎമ്മിനെതിരെ വെള്ളാപ്പള്ളി നടേശൻ. പിന്നോക്ക വിഭാഗങ്ങൾക്ക് സർക്കാരിൽ നിന്നും ഇടതുപക്ഷത്തിൽ നിന്നും നീതി കിട്ടുന്നില്ല. അതിന്റെ തിരിച്ചടിയാണ് തെരഞ്ഞെടുപ്പിൽ കിട്ടിയത്. ഇന്നലെകളിൽ ഇടതുപക്ഷത്തെ സഹായിച്ച ഈഴവർ ഇപ്പോൾ മാറി ചിന്തിച്ചു. 

ന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് മുസ്ലീങ്ങളെ എങ്ങനെയൊക്കെ പ്രീണിപ്പിക്കാമെന്നാണ് ഇടതുപക്ഷ ചിന്തയെന്നും വെള്ളാപ്പള്ളി പറഞ്ഞു. മുസ്ലീങ്ങൾക്ക് ചോദിക്കുന്നതെല്ലാം നൽകി. ഈഴവർക്ക് ചോദിക്കുന്നത് ഒന്നും തരുന്നില്ല. 

കോഴിക്കോട് നിന്നും മലപ്പുറത്ത് നിന്നും തിരുവനന്തപുരത്തേക്ക് വണ്ടി കയറുന്നവർ വൈകുന്നേരം ആകുമ്പോഴേക്കും കാര്യം സാധിച്ച് മടങ്ങുന്നു. ഈഴവർക്ക് നീതി കിട്ടുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
 

Share this story