ക്രൂരമായ സൈബർ ആക്രമണം നേരിടുന്നു, കുടുംബത്തെ പോലും വലിച്ചിഴക്കുന്നു: സത്യഭാമ

rlv

താൻ ക്രൂരമായ സൈബർ ആക്രമണം നേരിടുകയാണെന്ന് വംശീയ, ജാതി വെറി നടത്തിയ സത്യഭാമ. കുടുംബത്തെ സോഷ്യൽ മീഡിയയിലൂടെ വലിച്ചിഴച്ച് സൈബർ അധിക്ഷേപം നടത്തുന്നു. ആരെയും അധിക്ഷേപിക്കാനോ വേദനിപ്പിക്കാനോ അല്ല അഭിമുഖം നടത്തിയത്. ആർഎൽവി രാമകൃഷ്ണന് പരമാവധി വേദി നൽകി. വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും ഫേസ്ബുക്ക് പോസ്റ്റിൽ സത്യഭാമ പറയുന്നു

നർത്തകൻ ആർഎൽവി രാമകൃഷ്ണനെതിരെ സത്യഭാമ ടത്തിയ അധിക്ഷേപം വൻ വിവാദമായി മാറിയിരുന്നു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അധിക്ഷേപ പരാമർശങ്ങൾ. അയാൾക്ക് കാക്കയുടെ നിറമാണെന്നും നൃത്തം ചെയ്യുന്നത് കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ലെന്നുമായിരുന്നു അധിക്ഷേപം

ഇതിന്റെ വിശദീകരണം ചോദിക്കാനെത്തിയ മാധ്യമപ്രവർത്തകർക്ക് മുന്നിലും സത്യഭാമ അധിക്ഷേപങ്ങൾ ആവർത്തിച്ചിരുന്നു. തനിക്ക് തെറ്റുപറ്റിയിട്ടില്ലെന്നും നിലപാടിൽ ഉറച്ച് നിൽക്കുന്നു എന്നുമാണ് അവർ പറഞ്ഞിരുന്നത്.
 

Share this story