ഫഹ്നയെ കൊലപ്പെടുത്തിയത് ലൈംഗികാവശ്യം നിരസിച്ചതിനാൽ; കുറ്റം സമ്മതിച്ച് ഭർത്താവ്

fahna

മലപ്പുറം ഏലംകുളത്തെ യുവതിയുടെ മരണം കൊലപാതകമെന്ന് പോലീസ്. ഭർത്താവ് മുഹമ്മദ് റഫീഖാണ് ഫാത്തിമ ഫഹ്നയെ കൊലപ്പെടുത്തിയത്. യുവതിയുടെ ആഭരണങ്ങളും ഭർത്താവിൽ നിന്നും പോലീസ് കണ്ടെടുത്തു. ഫഹ്നയുടെ മരണവുമയാി ബന്ധപ്പെട്ട് പോലീസ് റഫീഖിനെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. വിശദമായ ചോദ്യം ചെയ്യലിലാണ് ഇയാൾ കുറ്റം സമ്മതിച്ചത്

ഭാര്യയുമായി നേരത്തെ തന്നെ ചില പ്രശ്‌നങ്ങളുണ്ടെന്ന് ഇയാൾ പറഞ്ഞു. ഭാര്യയിൽ ഇയാൾക്ക് പലതരത്തിലുള്ള സംശയങ്ങളുമുണ്ടായിരുന്നു. സംഭവദിവസം പ്രതി ഭാര്യയോട് ലൈംഗിക ആവശ്യം ഉന്നയിച്ചു. എന്നാൽ ഇത് നിരസിച്ചതോടെ പ്രകോപിതനായാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് ഇയാൾ സമ്മതിച്ചു. 

വായ മൂടിക്കെട്ടി, ശ്വാസം മുട്ടിച്ച് കഴുത്ത് ഞെരിച്ചാണ് ഫഹ്നയെ കൊലപ്പെടുത്തിയത്. കുറ്റകൃത്യം നടത്തിയ ശേഷം ഇയാൾ ഭാര്യയുടെ ആഭരണങ്ങളുമായി സ്വന്തം വീട്ടിലേക്ക് പോകുകയായിരുന്നു.
 

Share this story