പരാജയം അപ്രതീക്ഷിതം; ഭരണവിരുദ്ധ വികാരമില്ല: ഇ.പി. ജയരാജൻ

EP Jayarajan

ണ്ണൂ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ക​ന​ത്ത പ​രാ​ജ​യം അ​പ്ര​തീ​ക്ഷി​ത​മാ​ണെ​ന്ന് സി​പി​എം നേ​താ​വ് ഇ ​പി ജ​യ​രാ​ജ​ൻ. ഇ​ത്ത​ര​മൊ​രു വി​ധി​യു​ണ്ടാ​കു​മെ​ന്ന് ക​ണ​ക്കാ​ക്കി​യി​ല്ല. എ​ല്ലാ രം​ഗ​ങ്ങ​ളി​ലും കേ​ര​ളം വ​ള​ർ​ച്ച ഉ​ണ്ടാ​ക്കി​യ കാ​ല​ഘ​ട്ട​മാ​ണ് ക​ട​ന്നു​പോ​യ​തെ​ന്നും ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു.

ഇ​ട​തു​പ​ക്ഷം കേ​ര​ള​ത്തി​ൽ ദു​ർ​ബ​ല​പ്പെ​ട്ടാ​ൽ അ​ത് കേ​ര​ള​ത്തി​ന്റെ ത​ക​ർ​ച്ച​യാ​യി​രി​ക്കും. ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​മ​ല്ലെ​ന്നും ക​ഴി​ഞ്ഞ സ​ർ​ക്കാ​ർ എ​ന്തെ​ങ്കി​ലും ജ​ന​വി​രു​ദ്ധ നി​ല​പാ​ട് സ്വീ​ക​രി​ച്ചോ​യെ​ന്നും ജ​യ​രാ​ജ​ൻ ചോ​ദി​ച്ചു.

കോ​ൺ​ഗ്ര​സ്‌ മു​ഖ്യ​മ​ന്ത്രി​യെ തേ​ടി ന​ട​ക്കു​ക​യാ​ണ്. അ​ത്യ​ന്തം ത​ക​ർ​ച്ച​യി​ലാ​ണ് കോ​ൺ​ഗ്ര​സ്‌. 102 സീ​റ്റ്‌ നേ​ടി​യി​ട്ടും മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ടെ​ത്താ​നാ​കു​ന്നി​ല്ല. ബി​ജെ​പി മൂ​ന്ന് സീ​റ്റ് നേ​ടി​യ​ത് ദുഃ​ഖ​ത്തി​ന്‍റെ ആ​രം​ഭ​മാ​ണ്.

ഗ്രൂ​പ്പ്‌ തി​രി​ഞ്ഞു മു​ഖ്യ​മ​ന്ത്രി ആ​യാ​ൽ ഒ​രു ഭ​ര​ണം ഉ​ണ്ടാ​കു​മോ. ഉ​ദ്യോ​ഗ​സ്ഥ ത​ല​ത്തി​ലും ഗ്രൂ​പ്പ്‌ ഉ​ണ്ടാ​കും. 10 വ​ർ​ഷ​ത്തി​നി​ടെ ഒ​രു പി​ശ​കും ഉ​ണ്ടാ​യി​ല്ലെ​ന്ന് പ​റ​യു​ന്നി​ല്ല. സി​പി​എം മ​നു​ഷ്യ​രു​ടെ പാ​ർ​ട്ടി ആ​ണ്. ഭാ​വി​യി​ൽ തെ​റ്റ് പ​റ്റാ​തി​രി​ക്കാ​ൻ ശ്ര​മി​ക്കും. ഇ​ട​തു​പ​ക്ഷം ത​ക​ർ​ന്നു എ​ന്ന് ക​രു​ത​രു​ത്. ചോ​ർ​ന്നു പോ​യ ജ​ന​കീ​യ ശ​ക്തി തി​രി​ച്ചു പി​ടി​ക്കാ​ൻ ശ്ര​മി​ക്കു​മെ​ന്നും ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു.

Tags

Share this story