ഓഫീസ് നിർമാണ ഫണ്ട് പിരിക്കുന്നതിൽ വീഴ്ച; താമരശ്ശേരി മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ട് ഡിസിസി പ്രസിഡന്റ്

congress

ഡിസിസി ഓഫീസ് നിർമാണ ഫണ്ട് പിരിവിൽ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടു. കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വ. പ്രവീൺ കുമാറാണ് താമരശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയെ പിരിച്ചുവിട്ടതായി അറിയിച്ചത്. ഫണ്ട് പിരിക്കുന്ന കാര്യത്തിൽ വീഴ്ച വരുത്തുകയും നിരുത്തരവാദപരമായി സമീപനം സ്വീകരിക്കുകയും ചെയ്തതിനാണ് നടപടിയെന്ന് കുറപ്പിൽ പറയുന്നു

ഫണ്ട് ഏറ്റുവാങ്ങുന്നതിനായി ഡിസിസി പ്രസിഡന്റും സംഘവും ഇന്നലെ മണ്ഡലം ഓഫീസിൽ എത്തിയിരുന്നു. 3.6 ലക്ഷം ക്വാട്ട നൽകിയിട്ട് 1.3 ലക്ഷം രൂപ മാത്രമാണ് കമ്മിറ്റി പിരിച്ചത്. തുക കുറഞ്ഞതിനാൽ ഡിസിസി പ്രസിഡന്റ് കാര്യമായി സംസാരിക്കാതെ മടങ്ങി. പിന്നാലെ താൻ രാജിവെക്കുകയാണെന്ന് കാണിച്ച് മണ്ഡലം പ്രസിഡന്റ് എംസി നസീമുദ്ദീൻ വാട്‌സാപ്പിൽ ഡിസിസി പ്രസിഡന്റിന് സന്ദേശമയച്ചു. പിന്നാലെയാണ് നസീമുദ്ദീൻ പ്രസിഡന്റായ കമ്മിറ്റിയെ പിരിച്ചുവിട്ടതായി ഡിസിസി പ്രസിഡന്റ് അറിയിച്ചത്.
 

Share this story