നികുതി പിരിവിൽ പരാജയം; കള്ളക്കച്ചവടം നടക്കുകയാണെന്ന് പ്രതിപക്ഷ നേതാവ്

satheeshan

ജി എസ് ടി പിരിച്ചെടുക്കുന്നതിൽ കേരളം രാജ്യത്ത് ഒന്നാമത് എത്തണമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ജി എസ് ടി നഷ്ടപരിഹാരം ലഭിച്ചു കൊണ്ടിരുന്ന സമയത്ത് കേരളം നികുതി ഘടനയെ ക്രമീകരിച്ചില്ല. ആ അനാസ്ഥയാണ് നികുതി പിരിവ് രണ്ട് ശതമാനമാകാൻ കാരണം. നികുതി പിരിവിൽ പരാജയമുണ്ടായെന്നും കള്ളക്കച്ചവടം നടക്കുകയാണെന്നും സതീശൻ ആരോപിച്ചു

സ്വർണക്കള്ളക്കച്ചവടം വ്യാപകമാണ്. വരുമാനം എവിടെപ്പോയി. ബാറുകളുടെ എണ്ണം കൂടിയിട്ടുണ്ട്. എന്നിട്ടും ടേൺ ടാക്‌സ് ഇടിഞ്ഞു. ഇക്കാര്യം സർക്കാർ പരിശോധിക്കുന്നില്ല. വരുമാന കമ്മി ഗ്രാന്റ് 39,000 കോടിയിലധികം കിട്ടി. ഇത് കേന്ദ്രം നൽകി. ജി എസ് ടി നഷ്ടപരിഹാരം കിട്ടിയില്ലെന്ന് പറയുന്നത് ശരിയല്ല. ഇന്ധന സെസ് പിൻവലിക്കണം. ഭൂമി ന്യായവില വർധനവ് പിൻവലിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
 

Share this story