വ്യാജ അഭിഭാഷക സെസി കോടതിയിൽ കീഴടങ്ങാനെത്തി; ജാമ്യം ലഭിക്കില്ലെന്നുറപ്പായതോടെ വീണ്ടും മുങ്ങി

വ്യാജ അഭിഭാഷക സെസി കോടതിയിൽ കീഴടങ്ങാനെത്തി; ജാമ്യം ലഭിക്കില്ലെന്നുറപ്പായതോടെ വീണ്ടും മുങ്ങി

കോടതിയിൽ കീഴടങ്ങാനെത്തിയ വ്യാജ അഭിഭാഷക സെസി സേവ്യർ വീണ്ടും മുങ്ങി. ജാമ്യം ലഭിക്കില്ലെന്ന് ഉറപ്പായതോടെ ഇവർ പോലീസിനെ വെട്ടിച്ച് കടന്നു കളയുകയായിരുന്നു. ആലപ്പുഴ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന് മുന്നിലാണ് ഇവർ ഹാജരാകാനെത്തിയത്

ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് പക്ഷേ സെസിക്ക് ഹാജരാകേണ്ടിയിരുന്നത്. ജാമ്യം ലഭിക്കില്ലെന്ന് ഉറപ്പായതോടെ അറസ്റ്റ് ഒഴിവാക്കാനായി കോടതിയുടെ പിന്നിൽ നിർത്തിയിരുന്ന കാറിൽ കയറി ഇവർ രക്ഷപ്പെടുകയായിരുന്നു.

യോഗ്യതയില്ലാതെ അഭിഭാഷകയായി പ്രവർത്തിച്ച സെസിക്കെതിരെ ബാർ അസോസിയേഷനാണ് പരാതി നൽകിയത്. രണ്ടര വർഷമായി ഇവർ കോടതിയെയും ബാർ അസോസിയേഷനെയും കബളിപ്പിക്കുകയായിരുന്നു.

Share this story