ട്രെയിൻ കിട്ടാനായി വ്യാജ ബോംബ് ഭീഷണി; യാത്രക്കാരൻ ഷൊർണൂരിൽ പിടിയിൽ

train

സ്‌റ്റേഷൻ വിട്ട ട്രെയിനിൽ കയറാനായി വ്യാജ ബോംബ് ഭീഷണി മുഴക്കിയ യാത്രക്കാരൻ പിടിയിൽ.  പഞ്ചാബ് സ്വദേശി ജയ്‌സിംഗ് റാത്തറാണ് ഷൊർണൂരിൽ പിടിയിലായത്. രാജധാനി എക്‌സ്പ്രസിൽ കയറാനാണ് ഇയാൾ ബോംബ് ഭീഷണി മുഴക്കിയത്. എറണാകുളത്ത് നിന്നും ട്രെയിൻ പുറപ്പെട്ടതിന് പിന്നാലെയാണ് സംഭവം

ഇയാൾ സ്റ്റേഷനിലെത്തിയപ്പോഴേക്കും ട്രെയിൻ കടന്നുപോയിരുന്നു. ഉടനെ ഇയാൾ ഫോണിൽ ബോംബ് ഭീഷണി മുഴക്കുകയായിരുന്നു. ഭീഷണിയെ തുടർന്ന് ട്രെയിൻ ഷൊർണൂരിൽ നിർത്തിയിട്ടു. ഇതറിഞ്ഞ ജയ്‌സിംഗ് റോഡ് മാർഗം ഷൊർണൂരിലേക്ക് പുറപ്പെടുകയും ബോംബ് സ്‌ക്വാഡ് ട്രെയിനിൽ പരിശോധന നടത്തുന്നതിനിടെ ട്രെയിനിൽ കയറിപ്പറ്റുകയുമായിരുന്നു.
 

Share this story