കപട ഭക്തരാണ് ശബരിമലയിൽ പ്രശ്‌നങ്ങളുണ്ടാക്കിയത്, പോലീസ് കൃത്യമായി ഇടപെട്ടു: മന്ത്രി കെ രാധാകൃഷ്ണൻ

radhakrishnan

ശബരിമലയ തകർക്കാനുള്ള വ്യാജ പ്രചാരണങ്ങൾ നടക്കുന്നതായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. സംഭവിക്കാത്ത കാര്യങ്ങൾ സംഭവിച്ചു എന്ന് വരുത്തി തീർക്കാനുള്ള ശ്രമം നടന്നു. യഥാർഥ ഭക്തൻമാർ ആരും മാലയൂരുകയോ തേങ്ങയുടച്ചോ ശബരിമലയിൽ ദർശനം നടത്താതെ പോയിട്ടില്ല. കപട ഭക്തരാണ് പ്രശ്‌നങ്ങളുണ്ടാക്കിയത്. ബോധപൂർവം കുഴപ്പമുണ്ടാക്കാനുള്ള ശ്രമം നടന്നു. പോലീസ് വളരെ കൃത്യമായി ഇടപെട്ടെന്നും മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു

പോലീസ് ഇടപെട്ടില്ലെങ്കിൽ ഉണ്ടാകുന്ന പ്രശ്‌നം വേറെയാണ്. പുൽമേടിന്റെയും പമ്പയുടെയും അനുഭവം നമുക്ക് മുന്നിലുണ്ട്. ആ അനുഭവം ആവർത്തിക്കാതിരിക്കാൻ ആണ് പോലീസ് മുൻകരുതലെടുത്തത്. പോലീസ് ഇടപെടൽ ശരിയായ രീതിയിൽ ആണെന്ന അഭിപ്രായമാണ് സർക്കാരിനുള്ളത്. വെള്ളവും ഭക്ഷണവും വേണമെന്ന് ആവശ്യപ്പെട്ട് ചിലർ സമരം ചെയ്യുന്നത് കണ്ടു. പക്ഷേ അവരുടെ മുദ്രാവാക്യം മുഖ്യമന്ത്രിക്ക് എതിരായിരുന്നു. അത്തരം സമരക്കാരുടെ ലക്ഷ്യം എന്തെന്ന് മനസ്സിലാക്കാമെന്നും മന്ത്രി പറഞ്ഞു. 

Share this story