ആചാരക്കാരന് പറ്റിയ വീഴ്ച; തെയ്യം കാണാൻ അനുവദിക്കാത്തതിൽ സുനിതയോട് ഖേദം അറിയിച്ച് കമ്മിറ്റി

sunitha

ഭിന്നശേഷിക്കാരിയെ തെയ്യം കാണാൻ അനുവദിക്കാതെ തിരിച്ചയച്ച സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് പയ്യന്നൂർ കോറോം മുച്ചിലോട്ട് പെരുങ്കളിയാട്ട കമ്മിറ്റി. ഭിന്നശേഷിക്കാരിയായ സുനിതയെ വീട്ടിലെത്തി കണ്ട് മുച്ചിലോട്ട് കമ്മിറ്റി ഖേദം അറിയിച്ചു. ആചാരക്കാരന് സംഭവിച്ച വീഴ്ചയാണെന്ന് കമ്മിറ്റി അംഗങ്ങൾ സുനിതയോട് പറഞ്ഞു. സുനിതയെ തെയ്യത്തിനടുത്ത് കടത്തി വിടണമായിരുന്നു. വീൽചെയർ വാഹനമായി കണ്ടാണ് ആചാരക്കാരൻ അനുമതി നൽകാതിരുന്നത്. ഇത് ആചാരക്കാരന് പറ്റിയ വീഴ്ചയായി കമ്മിറ്റി കാണുന്നുവെന്നും അവർ പറഞ്ഞു

കഴിഞ്ഞ ദിവസമാണ് പെരുങ്കളിയാട്ടം കാണാനെത്തിയ സുനിതയെ വീൽചെയറിലായതിനാൽ തെയ്യം കാണുന്നതിൽ നിന്നും ആചാരക്കാരനായ കാരണവർ വിലക്കിയത്. എസ്എംഎ രോഗബാധിതയായ സുനിത മുച്ചിലോട്ട് ഭഗവതിയുടെ ചിത്രം ക്യാൻവാസിലേക്ക് പകർത്തിയാണ് ഇതിനോട് പ്രതികരിച്ചത്‌
 

Share this story