കുടുംബവഴക്ക്; മലപ്പുറം പൂക്കോട്ടൂരിൽ യുവാവ് സഹോദരനെ കുത്തിക്കൊന്നു
Nov 25, 2025, 11:09 IST
മലപ്പുറം പൂക്കോട്ടൂർ പള്ളിമുക്കിൽ ജ്യേഷ്ഠനെ അനുജൻ കുത്തിക്കൊന്നു. അമീർ എന്ന 26കാരനാണ് മരിച്ചത്. സംഭവത്തിൽ സഹോദരൻ ജുനൈദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബവഴക്കിനെ തുടർന്നായിരുന്നു കൊലപാതകം
ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം നടന്നത്. കൊലപാതകത്തിന് ശേഷം കൊല നടത്താൻ ഉപയോഗിച്ച കത്തിയുമായി ജുനൈദ് പോലീസ് സ്‌റ്റേഷനിൽ എത്തുകയായിരുന്നു. കുടുംബ ബാധ്യതകൾ, ബാങ്ക് ലോൺ എന്നിവയെ സംബന്ധിച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു
സംഭവം നടക്കുന്ന സമയത്ത് ജുനൈദിന്റെ ഭാര്യയും കുട്ടികളും സ്ഥലത്തുണ്ടായിരുന്നില്ല. അമീർ അവിവാഹിതനാണ്. കറിക്കത്തി കൊണ്ടാണ് ജുനൈദ് സഹോദരനെ കുത്തിയത്.
