പ്രിയതാരത്തിന് വിട: മാമുക്കോയയുടെ ഖബറടക്കം രാവിലെ പത്തിന് കണ്ണംപറമ്പ് ഖബർസ്ഥാനിൽ

mamukkoya

മലയാളത്തിന്റെ പ്രിയ നടൻ മാമുക്കോയയുടെ സംസ്‌കാരം ഇന്ന് നടക്കും. കോഴിക്കോട് കണ്ണംപറമ്പ് ഖബർസ്ഥാനിൽ രാവിലെ പത്ത് മണിക്കാണ് ഖബറടക്കം. പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം നടക്കുക. ഒമ്പത് മണി വരെ വീട്ടിൽ പൊതുദർശനമുണ്ടാകും.  അരക്കിണർ മുജാഹിദ് പള്ളിയിലെ മയ്യത്ത് നിസ്‌കാരത്തിന് ശേഷം കണ്ണംപറമ്പിലേക്ക് കൊണ്ടുപോകും

ഇന്നലെ രാത്രി വൈകിയും നിരവധി ആളുകളാണ് ഇഷ്ടതാരത്തിന് വിട നൽകാനായി വീട്ടിലേക്ക് എത്തിയത്. സിനിമ, നാടക സാസ്‌കാരിക രംഗത്തുള്ള പ്രമുഖരും കോഴിക്കോട്ടെ നാട്ടുകാരും മാമുക്കോയക്ക് അന്ത്യാഞ്ജലി അർപ്പിക്കാനായി ഒഴുകിയെത്തി.
 

Share this story