കോൺഗ്രസ്, സിപിഎം ഭരണകൂടങ്ങളിൽ നിന്ന് കർഷകർക്ക് കടുത്ത അവഗണന: താമരശ്ശേരി ബിഷപ്

bishop

കർഷകരെ അനുഭാവപൂർവം പിന്തുണക്കുകയും കർഷകരുടെ പ്രശ്‌നങ്ങളിൽ ഇടപെടുകയും ചെയ്യുന്ന രാഷ്ട്രീയ പാർട്ടിക്ക് പിന്തുണ നൽകുമെന്ന് താമരശ്ശേരി ബിഷപ് റെമിജിയോസ് ഇഞ്ചനാനിയിൽ. ബിജെപി ആയാലും കർഷകരെ പരിഗണിക്കുമോ എന്നതാണ് പ്രാധാന്യം അർഹിക്കുന്നത്. മാറി മാറി വന്ന കോൺഗ്രസ്, സിപിഎം ഭരണകൂടങ്ങളിൽ നിന്ന് എല്ലാത്തരത്തിലും കടുത്ത അവഗണനയാണ് ഉണ്ടായതെന്നും താമരശ്ശേരി ബിഷപ് പറഞ്ഞു

ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തത് പലതവണയായി ആവശ്യപ്പെട്ടതിനെ തുടർന്നാണ്. എന്നാൽ മറ്റെന്തോ സമ്മർദം കാരമം മുഖ്യമന്ത്രി ആ വകുപ്പ് മറ്റൊരാൾക്ക് കൈാറി. കർഷകർ ഒരു വലിയ സംഘടിത ശക്തി അല്ലാത്തത് കൊണ്ട് കർഷകരെ ഒരു സർക്കാരിനും വേണ്ട. എല്ലാം നഷ്ടപ്പെട്ട കർഷകനെ പിന്തുണയ്ക്കുക എന്നത് തന്നെയാണ് തീരുമാനമെന്നും ബിഷപ് പറഞ്ഞു


 

Share this story