വരാപ്പുഴയിൽ പിതാവിനെയും നാല് വയസ്സുള്ള മകനെയും വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

police line

എറണാകുളം വരാപ്പുഴ മണ്ണംതുരുത്തിൽ അച്ഛനെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം സ്വദേശി ഷെരീഫും നാല് വയസ്സുള്ള മകനുമാണ് മരിച്ചത്. 

കുഞ്ഞിനെ കൊന്ന ശേഷം ഷെരീഫ് ആത്മഹത്യ ചെയ്തുവെന്നാണ് നിഗമനം. ഇന്ന് പുലർച്ചെയാണ് സംഭവം നടന്നതെന്ന് പോലീസ് അറിയിച്ചു. മൂന്നാഴ്ച മുമ്പാണ് ഇരുവരും വരാപ്പുഴയിൽ എത്തിയത്

വരാപ്പുഴയിൽ വാടക വീട്ടിൽ താമസിച്ച് വരികയായിരുന്നു. വീടിന്റെ മുകളിലെ നിലയിലെ മുറിയിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
 

Share this story