പാളം മുറിച്ചുകടക്കുമ്പോൾ ട്രെയിൻ തട്ടി അച്ഛനും രണ്ടുവയസുകാരനായ മകനും മരിച്ചു

പാളം മുറിച്ചുകടക്കുമ്പോൾ ട്രെയിൻ തട്ടി അച്ഛനും രണ്ടുവയസുകാരനായ മകനും മരിച്ചു
പാലക്കാട് ലക്കിടിയിൽ ട്രെയിൻ തട്ടി രണ്ടുമരണം. ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ അച്ഛനും കുഞ്ഞുമാണ് ട്രെയിൻ തട്ടി മരിച്ചത്. കിഴക്കഞ്ചേരി കാരപ്പാടം സ്വദേശി പ്രഭു (24) വും മകനും (2) ആണ് മരിച്ചത്. ലക്കിടി ഗേറ്റിന് സമീപത്ത് വൈകീട്ട് 4.30 നാണ് അപകടം ഉണ്ടായത്. യുവാവും കുഞ്ഞും പാളം മുറിച്ച് കടക്കുമ്പോൾ ട്രെയിൻ തട്ടുകയായിരുന്നു. ചെനക്കത്തൂർ പൂരം കാണാനെത്തിയതായിരുന്നു ഇവരെന്നാണ് വിവരം. മൃതദേഹങ്ങൾ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Tags

Share this story