പയ്യോളിയിൽ മക്കളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ട്രെയിനിന് മുന്നിൽ ചാടി മരിച്ചു

police line

കോഴിക്കോട് പയ്യോളിയിൽ രണ്ട് പെൺമക്കളെയും പിതാവിനെയും മരിച്ച നിലയിൽ കണ്ടെത്തി. അയനിക്കാട് കുറ്റിയിൽ പീടികയ്ക്ക് സമീപം പുതിയോട്ടിൽ സുമേഷ്(42), മക്കളായ ഗോപിക(15), ജ്യോതിക(10) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

രാവിലെ പരശുറാം എക്‌സ്പ്രസ് കടന്നുപോയതിന് പിന്നാലെയാണ് ഒരു മൃതദേഹം ട്രാക്കിൽ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. അന്വേഷണത്തിൽ മൃതദേഹം സുമേഷിന്റേതാണെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് സുമേഷിന്റെ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് രണ്ട് പെൺകുട്ടികളെയും മരിച്ച നിലയിൽ കണ്ടത്

പെൺകുട്ടികൾക്ക് വിഷം നൽകിയ ശേഷം വീടിന് സമീപത്തുള്ള റെയിൽവേ ട്രാക്കിൽ ട്രെയിന് മുന്നിൽ ചാടി സുമേഷ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് നിഗമനം. സുമേഷിന്റെ ഭാര്യ സ്വപ്ന കൊവിഡ് ബാധിച്ചാണ് മരിച്ചത്. ഭാര്യ മരിച്ചതിന് ശേഷം സുമേഷ് കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
 

Share this story