കോഴിക്കോട് ബാലുശ്ശേരിയിൽ മകന്റെ മർദനമേറ്റ് പിതാവ് കൊല്ലപ്പെട്ടു

Police

കോഴിക്കോട് മകന്റെ മർദനമേറ്റ് പിതാവ് കൊല്ലപ്പെട്ടു. ബാലുശ്ശേരി എകരൂർ സ്വദേശി ദേവദാസാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ദേവദാസിന്റെ മകൻ അക്ഷയിനെ(26) പോലീസ് കസ്റ്റഡിയിലെടുത്തു.

മദ്യപിച്ചുണ്ടായ തർക്കത്തിനൊടുവിലാണ് ആക്രമണം നടന്നത്. ദേവദാസിനെ മകൻ വീട്ടിനുള്ളിൽ കെട്ടിയിട്ട് മർദിച്ചതായി പോലീസ് പറയുന്നു.

മുറിക്കുള്ളിൽ കട്ടിലിന് താഴെ കിടക്കുന്ന നിലയിൽ കഴിഞ്ഞ ദിവസമാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടത്തിലാണ് കൊലപാതകമാണെന്ന് മനസ്സിലായത്. ഇതോടെ അക്ഷയ്‌നെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
 

Share this story