മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച 9 വയസുകാരിയുടെ പിതാവ് ഡോക്ടറെ വെട്ടി; തലയ്ക്ക് ഗുരുതര പരുക്ക്
Oct 8, 2025, 14:33 IST

കോഴിക്കോട് താമരശ്ശേരി ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റു. ഡോക്ടർ വിപിന്റെ തലയ്ക്കാണ് വെട്ടേറ്റത്. താമരശ്ശേരിയിൽ അമീബിക് മസ്തിഷ്‌ക ജ്വരം പിടിപ്പെട്ട് മരിച്ച ഒമ്പത് വയസുകാരിയുടെ പിതാവ് സനൂപാണ് ഡോക്ടറെ വെട്ടിയത്. കുടുംബത്തിന് നീതി ലഭിച്ചില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം.
പരുക്കേറ്റ ഡോക്ടറെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. സനൂപിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പനി ബാധിച്ച കുട്ടിയുമായി പിതാവ് ആദ്യമെത്തിയത് താമരശ്ശേരി ആശുപത്രിയിലായിരുന്നു. പിന്നീട് ഇവിടെ വെച്ച് അസുഖം കൂടുകയും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയുമായിരുന്നു.
എന്നാൽ മെഡിക്കൽ കോളേജിൽ എത്തുന്നതിന് മുമ്പ് 9 വയസുകാരി അനയ മരിച്ചു. കുഞ്ഞിന്റെ മരണകാരണം ആശുപത്രി അധികൃതർ വ്യക്തമാക്കിയില്ലെന്നും മരണസർട്ടിഫിക്കറ്റ് ലഭിച്ചില്ലെന്നും സനൂപും കുടുംബവും ആരോപിച്ചു